Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Farming

Alappuzha

മ​ത്സ്യ​ം സംരക്ഷിക്കാം, നെ​ൽ​കൃ​ഷി ന​ശി​പ്പി​ക്കാ​തെ

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റാ​തെ ത​ട​യാ​ൻ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി. മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മാ​ണ് ഉ​പ്പു​വെ​ള്ളം. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​നം ന​ട​ക്കു​ന്ന​ത് ഉ​പ്പു​ജ​ല​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്. എ​ന്നാ​ൽ ഇ​തു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തി നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ.

ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് ഉ​പ്പു​ജ​ലം ക​ട​ക്കു​ന്ന​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​ണ്. ഇ​തി​ന് കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ എ​തി​ര​ല്ല.

എ​ന്നാ​ൽ, ഏ​ക്ക​ർ ഒ​ന്നി​ന് 30,000 രൂ​പ മു​ത​ൽ 40,000 വ​രെ രൂ​പ ചെ​ല​വ​ഴി​ച്ചു ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ഷ്ട​പ്പെ​ടു​ത്താ​തെ നോ​ക്കു​ക​യും വേ​ണം. നെ​ൽ​കൃ​ഷി​യു​ടെ സ​മ​യം നോ​ക്കി മാ​ത്രം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് അ​ട​യ്‌​ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് പോം​വ​ഴി.

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ അ​റ്റു​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​ക​യും ഓ​രു​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കേ​ണ്ടി​ട​ത്ത് സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ൽ തീ​ർ​ക്കാ​വു​ന്ന പ്ര​ശ്‌​ന​മാ​ണി​ത്. എ​ന്നാ​ൽ ചി​ല​രു​ടെ ഇ​ട​പെ​ട​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രെ​യും ര​ണ്ടു ചേ​രി​യി​ലാ​ക്കി പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ല​വ​ണാം​ശം
പ​രി​ശോ​ധി​ക്ക​ണം

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നു തെ​ക്കും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യ്ക്ക് കി​ഴ​ക്കു​മാ​റി​യും വെ​ള്ള​ത്തി​ലെ ല​വ​ണാം​ശം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ  നെ​ൽ​കൃ​ഷി സ​മ​യ​ത്ത് ഉ​പ്പി​ന്‍റെ അ​ള​വ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​കും. ഇ​പ്പോ​ൾ ഉ​പ്പു​വെ​ള്ള​മെ​ത്തി​യെ​ന്നു ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ന​ട​പ​ടി​യു​ള്ളൂ എ​ന്ന​താ​ണു സ്ഥി​തി.

     കൈ​ന​ക​രി, നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, ത​ക​ഴി, എ​ട​ത്വ, രാ​മ​ങ്ക​രി, കാ​വാ​ലം, പു​ളി​ങ്കു​ന്ന്, നീ​ലം​പേ​രൂ​ർ തു​ട​ങ്ങി കു​ട്ട​നാ​ട്ടി​ലെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും ഉ​പ്പു​ജ​ല ഭീ​തി​യി​ലാ​ണ്. ഉ​പ്പു​ജ​ല ഭീ​ഷ​ണി നേ​രി​ടാ​ൻ ജി​ല്ലാ ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടാ​ൻ നി​ശ്ച​യി​ച്ച​ യോ​ഗം പോ​ലും മാ​റ്റി​വ​ച്ചു.

‌ഉ​പ്പു​ജ​ലം ക​യ​റു​ന്ന​തി​നു മു​ന്പേ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് അ​തു​ണ്ടാ​ക്കു​ന്ന ന​ഷ്ടം വ​ലു​താ​യി​രി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ക​യ​റി​യ ഉ​പ്പി​ന്‍റെ അം​ശ​മാ​ണ് ഇ​പ്പോ​ൾ കു​ട്ട​നാ​ട്ടി​ലെ ന​ദി​ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ കി​ട​ക്കു​ന്ന​തെ​ന്നും അ​തു വ​ലി​യ പ്ര​ശ്‌​നം സൃ​ഷ്ടി​ക്കി​ല്ലെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വ്യാ​ഖ്യാ​നം.

ഡാം ​വെ​ള്ളം
എ​ത്തി​ക്ക​ണ​മെ​ന്ന്
ആ​വ​ശ്യം

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ലെ ന​ദി​ക​ളി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ഉ​പ്പു​വെ​ള്ളം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ നി​യ​ന്ത്രി​ത ആ​ള​വി​ൽ ഡാ​മി​ൽ നി​ന്നും വെ​ള്ളം ഒ​ഴു​ക്കി ഉ​പ്പി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഉ​പ്പു​ജ​ല ഭീ​ഷ​ണി കൂ​ടും മു​ന്പു ത​ന്നെ ഡാ​മി​ൽ നി​ന്ന് വെ​ള്ളം നി​യ​ന്ത്രി​ത അ​ള​വി​ൽ ഒ​ഴു​ക്കി നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് കു​ട്ട​നാ​ട​ൻ നെ​ൽ​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യ​ത്തി​ൽ താ​മ​സം വ​ന്നാ​ൽ കു​ട്ട​നാ​ടി​നു​ണ്ടാ​കു​ന്ന ന​ഷ്‌​ടം അ​തി​ഭീ​മ​മാ​യി​രി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ന​ഷ്‌​ട​ത്തി​ൽ നി​ന്ന് ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തു​ന്ന നെ​ൽ​കൃ​ഷി​മേ​ഖ​ല​ക്ക് ഇ​തു​കൂ​ടി താ​ങ്ങാ​നു​ള്ള ക​രു​ത്തി​ല്ലെ​ന്നാ​ണ് നെ​ൽ ക​ർ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്ന ആ​ശ​ങ്ക.

Latest News

Corehub Up